മണിപ്പൂരുമായി ബന്ധപ്പെട്ട സത്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കിരൺ റിജിജ്ജു

ചെന്നൈ: മണിപ്പൂരുമായി ബന്ധപ്പെട്ട സത്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു. മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ മന്ത്രി വിസമ്മതിച്ചു. വിഷയം പാർലമെന്റിന് പുറത്ത് ചർച്ച ചെയ്യുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിൽ മണിപ്പൂരുമായി ബന്ധപ്പെട്ട് എന്ത് ചർച്ചയുണ്ടായാലും ഞങ്ങളുടെ ഭാഗം അവതരിപ്പിക്കും. വിഷയത്തിൽ പാർലമെന്റിന് പുറത്ത് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോസ്ഗർ മേളക്കായാണ് ഇവിടെ എത്തിയത്. മറ്റൊന്നിനെ കുറിച്ചും താൻ അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചാമത്തെയാൾ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മെയ് നാലിനാണ് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം മണിപ്പൂരിലുണ്ടായത്. ഇതിന്റെ വിഡിയോ ബുധനാഴ്ച പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Tags:    
News Summary - Centre will present facts on Manipur incident in Parliament: Kiren Rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.