അല്ലാഹു അക്ബര്‍ ചൊല്ലുന്നത് വീട്ടില്‍ മതി; ഇവിടെ ജീവിക്കാന്‍ ജയ്ശ്രീറാം വിളിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ്

ബംഗളൂരു: അല്ലാഹു അക്ബര്‍ ചൊല്ലുന്നത് വീട്ടില്‍ വെച്ച് മതിയെന്ന് ആര്‍.എസ്.എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ഹിജാബ് വിലക്ക് നീക്കം ചെയ്യുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭട്ടിന്‍്‌റെ വിമര്‍ശനം. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ക്കിടെ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തി അല്ലാഹു അക്ബര്‍ ചൊല്ലിയ ബിബി മുസ്‌കാനെയും ഭട്ട് വിമര്‍ശിച്ചിരുന്നു.

ഹിജാബ് വിലക്ക് നീക്കുമെന്ന സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ തനിക്ക് ഇനി ധൈര്യമായി കോളേജില്‍ തിരിച്ചെത്താമെന്ന് മുസ്‌കാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. അല്ലാഹു അക്ബര്‍ ചൊല്ലുന്നത് വീട്ടിലോ പള്ളിയിലോ വെച്ച് മതിയെന്നും ഇവിടെ തുടരണമെങ്കില്‍ ജയ്ശ്രീറാം വിളിക്കണമെന്നുമായിരുന്നു പ്രഭാകര്‍ ഭട്ടിന്റെ പ്രതികരണം. ഹനുമാന്‍ ജയന്തി ദിനവുമായി ബന്ധപ്പെട്ട് നടന്ന റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഹിജാബ് നിരോധനം പിന്‍വലിക്കട്ടെയെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​സ്‍ലിം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഹി​ജാ​ബ് (ശി​രോ​വ​സ്ത്രം) മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്ന് നേരത്തെ സിദ്ധരാമയ്യ സർക്കാർ വ്യക്തമാക്കിയിരുന്നു. വി​ല​ക്ക് നീ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പറഞ്ഞു. ഇ​ഷ്ട​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​മു​ണ്ട്. പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രു​ടെ​യും ദ​ലി​ത​രു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നാ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത്. അ​തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യു​ന്ന കാ​ര്യം ഉ​ദി​ക്കു​ന്നേ​യി​ല്ല -സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി.

ഹി​ജാ​ബ് വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി.​ജെ.​പി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് തി​രു​ത്തി പു​തി​യ ഉ​ത്ത​ര​വി​റ​ക്കു​ക​യും സു​പ്രീം​കോ​ട​തി​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച് സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ കേ​സി​ന് അ​റു​തി​യാ​യേ​ക്കും. ഹി​ജാ​ബ് വി​ല​ക്ക് ശ​രി​വെ​ച്ച ക​ർ​ണാ​ട​ക ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടേ​ത​ട​ക്കം 25 ഹ​ര​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ലു​ള്ള​ത്. ഈ ​ഹ​ര​ജി​ക​ൾ​ക്ക് ആ​ധാ​ര​മാ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ത​ന്നെ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന​ത് കേ​സി​ന് ഗു​ണ​ക​ര​മാ​വും. 2021 ഡി​സം​ബ​റി​ൽ ഉ​ഡു​പ്പി ഗ​വ. പി.​യു കോ​ള​ജി​ൽ ഹി​ജാ​ബ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​വാ​ദ​ത്തി​ന്റെ തു​ട​ക്കം. 2022 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് എ​ല്ലാ കോ​ള​ജു​ക​ളി​ലും ഹി​ജാ​ബ് വി​ല​ക്കി ബി.​ജെ​പി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. ഇ​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​നി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി 2022 മാ​ർ​ച്ച് 15ന് ​ത​ള്ളി​യ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി, സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ത്തി​ന് ശേ​ഷം 2022 ഒ​ക്ടോ​ബ​ർ 13ന് ​സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ച് ഭി​ന്ന​വി​ധി പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ കേ​സ് നി​ല​വി​ൽ ചീ​ഫ് ജ​സ്റ്റി​സി​ന് മു​ന്നി​ലാ​ണ്. കേ​സ് മൂ​ന്നം​ഗ വി​ശാ​ല ബെ​ഞ്ചി​ന് വി​ടു​മെ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് അ​ന​ന്ത​മാ​യി നീ​ള​വെ​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ന്റെ സുപ്രധാന നീക്കം.

Tags:    
News Summary - chant allahu akbar at home; RSS against Karnata Govt's decision to withdraw hijab ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.