ചെന്നൈ: തമിഴ്നാട്ടിൽ കനത്തമഴ, കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ് റദ്ദാക്കി. ഉച്ച 1.15 മുതൽ ആറുമണിവരെ വിമാനങ്ങൾ ലാൻഡ് ചെയ്യില്ല. അതേസമയം, വിമാനത്താവളത്തിൽനിന്ന് പുറപ്പെേടണ്ട വിമാനങ്ങൾ കൃത്യസമയം പാലിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയും കാറ്റിന്‍റെ വേഗതയും കണക്കിലെടുത്താണ് തീരുമാനമെന്നും ചെന്നൈ വിമാനത്താവളം ട്വീറ്റ് ചെയ്തു. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും വഴിത്തിരിച്ചുവിടും.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്ന് ചെന്നൈ നഗരത്തിലും ആറു ജില്ലകളിലും കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
കനത്ത മഴയുടെ സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിമാനം റദ്ദാക്കൽ, കാലതാമസം തുടങ്ങിയവ ഉണ്ടായാൽ യാത്രകാരെ മുൻകൂട്ടി അറിയിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും നിർദേശം നൽകുകയും ചെയ്തു. കൂടുതൽ ജീവനക്കാരെയും വിമാനത്താവളത്തിൽ വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.