ചെന്നൈ: തെരുവുനായെ അടിച്ചുകൊല്ലുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കേസെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മധുര സ്വദേശികളായ പാചകവാതക സിലിണ്ടർ വിതരണ യൂനിറ്റ് മാനേജർ കെ. മധു ശരവണൻ (45), കോർപറേഷൻ തൂപ്പ് തൊഴിലാളി വിമൽരാജ് (40) എന്നിവരാണ് പ്രതികൾ.
സെല്ലൂർ ശിവകാമി റോഡിലൂടെ മധു പോകുന്നതിനിടെ രണ്ടു തവണ നായ് കുരച്ച് കടിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ കുപിതനായ മധു, നായെ കൊല്ലാൻ പണം നൽകി വിമൽരാജിനെ ചുമതലപ്പെടുത്തി. വിറകുകൊള്ളിയെടുത്ത് നായെ അടിച്ചുകൊന്ന വിമൽരാജ്, ശവം പ്ലാസ്റ്റിക് ചാക്കിലാക്കി കൊണ്ടുപോയി.
ഇൗ ദൃശ്യം സമീപവാസികളിലൊരാൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയായിരുന്നു. സംഭവം വിവാദമാവുകയും വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെ വില്ലേജ് എക്സ്റ്റൻഷൻ ഒാഫിസർ മുത്തുമാരി സെല്ലൂർ പൊലീസിൽ പരാതി നൽകി. പ്രതികൾക്കെതിരെ മൃഗപീഡന നിരോധന നിയമവും െഎ.പി.സി 429 പ്രകാരവുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.