റായ്പൂർ: ചത്തീസ്ഗഢിൽ രണ്ട് വയസുകാരിയെ സിഗരറ്റ് കൊണ്ട് പൊളളിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ഇയാളെ ജോലിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ബാലോഡ് ജില്ലയിലാണ് നാടിനെ നടക്കുന്ന സംഭവമുണ്ടായത്. പപ്പായെന്ന് വിളിക്കാൻ വിസമ്മതിച്ചതിനായിരുന്നു പൊലീസ് കോൺസ്റ്റബിളായ അവിനാശ് റായ് കുട്ടിയെ സിഗരറ്റ് കൊണ്ട് പൊളളിച്ചത്.
ശനിയാഴ്ച രാത്രി ഭിലായിയിലെ ഒരു ഹോട്ടലിൽ നിന്നാണ് അവിനാശിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സുപ്രണ്ട് ജിതേന്ദ്ര സിങ് മീന പറഞ്ഞു. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം അറിയിച്ചു.
നാടോടി ഗായികയായ കുട്ടിയുടെ അമ്മ അവിനാശിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി ഇയാൾ പണം തിരികെ ചോദിച്ചു. പിന്നീട് രണ്ടുവയസുള്ള പെൺകുട്ടിയോട് പപ്പ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കുട്ടി അത് ചെയ്യാതിരുന്നതോടെ മർദിക്കുകയും സിഗരറ്റ് കൊണ്ട് മുഖത്തും വയറിലും കാലിലും പൊള്ളിക്കുകയുമായിരുന്നു. പിന്നീട് ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.