ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനങ്ങളിൽ ഛത്തിസ്ഗഢ് ഒന്നാമത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾപ്രകാരം, മാർച്ചിൽ ഛത്തിസ്ഗഢിൽ തൊഴിലില്ലായ്മ നിരക്ക് 0.6 ശതമാനം മാത്രമാണ്. ഇത് ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമുള്ളപ്പോഴാണ് ഇത്. ഒമ്പതാംസ്ഥാനത്തുള്ള കേരളത്തിലെ നിരക്ക് 6.7 ശതമാനമാണ്. രണ്ടാമതുള്ള മധ്യപ്രദേശിൽ 1.4ഉം മൂന്നാമതെത്തിയ ഗുജറാത്തിലും കർണാടകയിലും മേഘാലയയിലും 1.8 ശതമാനവുമാണ് നിരക്ക്. ഉത്തരാഖണ്ഡാണ് നാലാമത്- 3.5 ശതമാനം. തൊട്ടുപിന്നാലെയുള്ള തമിഴ്നാട്ടിൽ 4.1ഉം പുതുച്ചേരിയിൽ 4.2 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.