മംഗളൂരു: മുഖ്യമന്ത്രി കർണാടകയിലെ മുഴുവൻ ജനങ്ങളുടേതുമാണെന്ന ബോധം സിദ്ധരാമയ്യ കൈവിട്ടുപോകരുതെന്ന് ഉഡുപ്പി പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീർഥ പറഞ്ഞു. മുഖ്യമന്ത്രി ഒരു പ്രത്യേക സമുദായത്തിന്റെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന്റെ സൂചനയായി ഹിജാബ് വിലക്ക് നീക്കുന്ന സർക്കാർ നടപടിയെ കാണുകയാണ്. ഈ രീതിയിലല്ല മുഖ്യമന്ത്രിയും സർക്കാറും പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. നിരോധന ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2022ൽ ബി.ജെ.പി ഭരണകാലത്താണ് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.