തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് കായ്ച്ചുനിൽക്കുന്നത് കാണാൻ പിണറായി വിജയനെത്തി. കാസർകോട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച 'കേരശ്രീ' ഇനം തെങ്ങാണ് നിറയെ തേങ്ങയുമായി സെക്രട്ടേറിയറ്റ് ഗാർഡനിൽ നിൽക്കുന്നത്. 2016 സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി തൈ നട്ടത്.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും ഒപ്പം തൈ നട്ടിരുന്നു. വെള്ളിയാഴ്ച ഈ വർഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ സെക്രട്ടേറിയറ്റ് ഗാർഡനിലെത്തിയപ്പോഴാണ് തെങ്ങ് കാണാനുള്ള കൗതുകത്തോടെ മുഖ്യമന്ത്രി ചെന്നത്. അഞ്ചുവർഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടേറിയറ്റ് ഗാർഡനിൽ തൈനട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്കുമാറിെൻറ നേതൃത്വത്തിലാണ് മരങ്ങളും കൃഷിയും പരിപാലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.