ജയ്പൂർ: ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുകയാണെന്നും മോദിസർക്കാർ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും രാഹുൽ ഗാന്ധി. അരുണാചലിലും ലഡാക്കിലും ചൈന ചെയ്യുന്നത് കേന്ദ്രസർക്കാർ കാണുന്നില്ലേയെന്നും രാഹുൽ ചോദിച്ചു. ഭാരത് ജോഡോ യാത്ര 100 ദിവസം പൂർത്തിയായതിനെ തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണം.
അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമർശം. ചൈന യുദ്ധത്തിന് ഒരുങ്ങുകയാണ്. വെറുമൊരു നുഴഞ്ഞുകയറ്റമായി അതിനെ കാണാനാകില്ല. അവരുടെ ആയുധങ്ങളുടെ ക്രമം നോക്കൂ...യുദ്ധ മുന്നൊരുക്കത്തിന്റെ സൂചനയാണത്. എന്നാൽ നമ്മുടെ സർക്കാർ അത് അംഗീകരിച്ചിട്ടില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ്, യുദ്ധതന്ത്രത്തിലല്ല കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും രാഹുൽ വിമർശിച്ചു.
ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാൽ സർക്കാർ അത് അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും അവർ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സർക്കാർ ഉറങ്ങുകയും-രാഹൽ കുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്ര വൻ വിജയമാണെന്നും രാഹുൽ അവകാശപ്പെട്ടു. മികച്ച പ്രതികരണമാണ് യാത്രക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. യാത്ര തെക്കേ ഇന്ത്യയിൽ മാത്രം വിജയിക്കുമെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ ഹിന്ദി സംസാരിക്കുന്ന ദേശങ്ങളിലും വലിയ വിജയമായെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.