ന്യൂഡൽഹി: ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പൊലീസ് മുൻ കമീഷണർ രാജീവ് കുമാറിനെ ക സ്റ്റഡിയിൽ ചോദ്യംചെയ്യാൻ സി.ബി.ഐ മതിയായ തെളിവ് സമർപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസ് അന്വേഷിച്ചിരുന്ന പശ്ചിമ ബംഗാൾ പൊലീസിെൻറ പ്രത്യേക അേന്വഷണ സംഘത്തിെൻറ മേധാവിയായിരുന്നു ഇദ്ദേഹം.
സി.ബി.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിെൻറ നിർദേശം. ചിട്ടി തട്ടിപ്പ് കേസിലെ തെളിവ് നശിപ്പിക്കുന്നതിൽ കുമാർ ഏതെങ്കിലും തരത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തെളിവ് നൽകണം. തെളിവ് ബുധനാഴ്ച സമർപ്പിക്കാമെന്ന് മേത്ത അറിയിച്ചതിനെ തുടർന്ന് കേസ് കൂടുതൽ വാദം കേൾക്കലിന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.