ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പുതുച്ചേരി ബി.ജെ.പിയിൽ പോര്; ആഭ്യന്തര മന്ത്രിയെ നീക്കണമെന്ന് ആവശ്യം

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പുതുച്ചേരി ബി.ജെ.പിയിലും പോര് ശക്തം. ആഭ്യന്തര മന്ത്രി എ. നമസ്സിവായത്തിനെതിരെ ഏഴ് എം.എൽ.എമാരും, മൂന്ന് സ്വതന്ത്രരുമുൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ ഏക സീറ്റിൽ നേരിട്ട തോൽവിക്ക് പിന്നിൽ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രി രംഗസ്വാമിയും മെനഞ്ഞ മോശം തന്ത്രങ്ങളാണെന്നാണ് എം.എൽ.എമാരുടെ വിശദീകരണം.

ബി.ജെ.പി നേതാക്കളും എം.എൽ.എമാരുമായ ജോൺ കുമാർ, അദ്ദേഹത്തിന്‍റെ മകൻ റിച്ചാർഡ് ജോൺ കുമാർ, സ്വതന്ത്രരായ പി. ആംഗലേയൻ, ജി ശഅരീനിവാസ് അശോക്, എം. ശിവശങ്കരൻ, നോമിനേറ്റഡ് അംഗമായ കെ. വെങ്കിടേശ്വരൻ എന്നിവർ ബി.ജെ.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ദിവസങ്ങളായി ന്യൂഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണ്. ബുധനാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ ആശങ്കകൾ കേന്ദ്ര നേതൃത്വം പരിഗണിക്കണമെന്നും നമസ്സിവായം, എ.കെ സായി ജെ ശരവണ കുമാർ എന്നിവരെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് എം.എൽ.എമാരുടെ ആവശ്യം.

2021ലാണ് ഇവരിൽ പല നേതാക്കളും നമസ്സിവായത്തിനൊപ്പം അന്ന് അധികാരത്തിലിരുന്ന കോൺഗ്രസിൽ നിന്നും കൂറുമാറി ബി.ജെ.പിക്കൊപ്പം ചേർന്നത്. ബി.ജെ.പി സഖ്യസർക്കാരിൽ നിന്നും പുറത്തുവരണമെന്നും പുറത്തുനിന്ന് കൊണ്ട് പിന്തുണ പ്രഖ്യാപിക്കണമെന്നും എം.എൽ.എമാൽ ആവശ്യപ്പെട്ടു. 2026ൽ നടക്കാനിരിക്കുന്ന പുതുച്ചേരി അസംബ്ലി തെരഞ്ഞെടുപ്പിൽ ഇത് കാര്യമായ മാറ്റമുണ്ടാക്കിയേക്കും എന്നാണ് എം.എൽ.എമാരുടെ നിരീക്ഷണം.

Tags:    
News Summary - Clash in Puducherry BJP amid election failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.