ന്യൂഡൽഹി: വിമാനയാത്രകളിൽ ഉയർന്ന ക്ലാസിൽനിന്ന് താഴ്ന്നതിലേക്ക് മാറ്റുമ്പോൾ യാത്രക്കാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന നിയമഭേദഗതി ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ. ആഭ്യന്തര സർവിസുകളിൽ ടിക്കറ്റ് നിരക്കിന്റെ 75 ശതമാനവും അന്താരാഷ്ട്ര യാത്രകളിൽ ദൂരം അനുസരിച്ച് 30 മുതൽ 75 ശതമാനം വരെയുമാണ് നഷ്ടപരിഹാരം ലഭിക്കുക.
നികുതി ഉൾപ്പെടെ തുക വിമാനക്കമ്പനികൾ നൽകണം. യാത്രക്കാരുടെ അവകാശം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിയമത്തിൽ ഭേദഗതി വരുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.