ന്യൂഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എയർ ഇന്ത്യ - ഇൻഡിഗോ വിമാനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വൻദുരന്തം തക്കസമയത്തുണ്ടായ ഇടപെടൽ മൂലം ഒഴിവായി. ഇന്ന് രാവിലെ 11.15ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ ഡൽഹി-ഗോവ ഫ്ളൈറ്റ് ടേക്ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് പുറപ്പെടരുതെന്ന് എയർ ട്രാഫിക് കൺട്രോളർ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. മിനിറ്റുകൾക്കുളളിൽ അതേ റൺവേയിൽ ഇൻഡിഗോയുടെ റാഞ്ചി-ഡൽഹി വിമാനം ലാൻഡ് ചെയ്തു.
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എയർപോർട്ടിൽ എത്തുന്നതിന് തൊട്ടുമുൻപായിരുന്നു അപകടമെന്നതും പരിഭ്രാന്തിക്കിടയാക്കി. 122 പേരാണ് എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഒടുവിൽ എയർ ഇന്ത്യ വിമാനം 12.50നാണ് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.