വിദൂര വോട്ട്​ പദ്ധതിയുമായി കമീഷൻ; വിശദീകരണം തേടി സഭാ സമിതി

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര തി​രി​മ​റി വി​വാ​ദ​മാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ വി​ദൂ​ര വോ​ട്ട്​ സ​​മ്പ്ര​ദാ​യം അ​ട​ക്കം പു​തി​യ പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നി​ൽ​നി​ന്ന്​ വി​ശ​ദാം​ശം തേ​ടാ​ൻ പാ​ർ​ല​മെൻറ്​ സ​മി​തി ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ദൂ​ര വോ​ട്ട്​ സ​​മ്പ്ര​ദാ​യം കൊ​ണ്ടു​വ​രു​ന്ന​തി​െൻറ സാ​ധ്യ​ത ക​മീ​ഷ​ൻ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ണ​ർ​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചി​രി​ക്കേ​യാ​ണ്​ സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ.

ബി​ഹാ​ർ മു​ൻ​ഉ​പ​മു​ഖ്യ​​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ സു​ശീ​ൽ മോ​ദി അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെൻറി​െൻറ നി​യ​മ​കാ​ര്യ സ​മി​തി​യാ​ണ്​ മു​തി​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രെ വി​ളി​പ്പി​ക്കാ​ൻ ഒ​രു​ങ്ങ​ു​ന്ന​ത്. വി​ദൂ​ര വോ​ട്ട്​ സ​​മ്പ്ര​ദാ​യ​ത്തി​നു പു​റ​മെ വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ, പ​ഞ്ചാ​യ​ത്തി​ലേ​ക്ക്​ അ​ട​ക്കം എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കും ഒ​റ്റ വോ​ട്ട​ർ​പ​ട്ടി​ക തു​ട​ങ്ങി​യ ക​മീ​ഷ​െൻറ പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി നി​ർ​ദേ​ശ​ങ്ങ​ളും ച​ർ​ച്ച​യാ​കും.

​വോ​ട്ടു​ള്ള മ​ണ്ഡ​ല​ത്തി​ൽ വോ​​ട്ടെ​ടു​പ്പു ദി​വ​സം ഇ​ല്ലെ​ങ്കി​ലും, വി​ദൂ​ര​ത്തി​രു​ന്ന്​ വോ​ട്ടു ചെ​യ്യാ​ൻ വോ​ട്ടു​യ​ന്ത്ര​ത്തി​ൽ സ​ജ്ജീ​ക​ര​ണം ​കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ പ​ദ്ധ​തി. വോ​​ട്ടെ​ടു​പ്പു ദി​വ​സം വോ​ട്ട​ർ​ക്ക്​ തൊ​ട്ട​ടു​ത്ത പോ​ളി​ങ്​ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യാ​ൽ, ബാ​ർ കോ​ഡ്​ അ​ട​ക്കം പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലൂ​ടെ വോ​​ട്ടു ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കും. ഈ​ ​വോ​ട്ടു വി​വ​രം പി​ന്നീ​ട്​ ബ​ന്ധ​പ്പെ​ട്ട മ​ണ്ഡ​ല​ത്തി​ലേ​ക്ക്​ എ​ത്തി​ച്ചു കൊ​ടു​ക്കും. ത​പാ​ൽ വോ​ട്ടി​െൻറ പു​തി​യ രൂ​പ​മാ​യി ഇ​തി​നെ ക​മീ​ഷ​ൻ കാ​ണു​ന്നു.

ഈ ​സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്​ വി​വി​ധ ഐ.​ഐ.​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഗ​വേ​ഷ​ണ ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. വോ​ട്ടു​യ​ന്ത്ര തി​രി​മ​റി സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കേ, പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ടു​ക്കാ​ൻ ക​മീ​ഷ​ന്​ ഒ​ട്ടും എ​ളു​പ്പ​മ​ല്ലെ​ന്ന പ്ര​ശ്​​നം ബാ​ക്കി​നി​ൽ​ക്കു​ന്നു. ഇ​ൻ​റ​ർ​നെ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കാ​തെ പ്രോ​േ​ട്ടാ​ടൈ​പ്​ വോ​ട്ടു​യ​ന്ത്രം സ​ജ്ജീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ക​മീ​ഷ​ൻ വാ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, തി​രി​മ​റി സാ​ധ്യ​ത സം​ശ​യി​ക്കു​ന്ന​തി​നാ​ൽ അ​പ്രാ​യോ​ഗി​ക​മാ​ണി​തെ​ന്ന്​ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​രെ വി​ളി​ക്കാ​ൻ സ​ഭാ സ​മി​തി ഒ​രു​ങ്ങു​ന്ന​ത്. ഇ-​കോ​ർ​ട്ട്​ പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി സ​മി​തി അ​ധ്യ​ക്ഷ​നാ​യ ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നും സ​ഭാ സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Commission with distance voting scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.