ബംഗളൂരു: കോവിഡ് ബെഡ് അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ ബി.ജെ.പി എം.പിയും യുവേമാർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ പ്രതിക്കൂട്ടിൽ. ബംഗളൂരു കോർപറേഷന് കീഴിലെ വാർ റൂം കേന്ദ്രീകരിച്ച് നടന്ന അഴിമതിയുമായി ബന്ധപ്പെട്ട സംഭവത്തിൽ അവിടെ ജോലിചെയ്തിരുന്ന 17 മുസ്ലിം ജീവനക്കാരെ ലക്ഷ്യമിട്ട് തേജസ്വിയും ഏതാനും ബി.ജെ.പി എം.എൽ.എമാരും നടത്തിയ പ്രചാരണം ബി.ജെ.പിക്കുതന്നെ തിരിച്ചടിയായി.
ബൊമ്മനഹള്ളി ബി.ജെ.പി എം.എൽ.എ സതീഷ് റെഡ്ഡിയുെട സഹായി ഹരീഷ് അടക്കമുള്ളവരാണ് കോവിഡ് അഴിമതിക്ക് പിന്നിലെന്നും മുഖം രക്ഷിക്കാൻ സതീഷ് റെഡ്ഡി, തേജസ്വി സൂര്യയുമൊത്ത് ചേർന്ന് നടത്തിയ നാടകമാണിതെന്നും കോൺഗ്രസ് ആരോപിച്ചു. തേജസ്വി സൂര്യ എം.പിയുടെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ ചരിത്രകാരന് രാമചന്ദ്ര ഗുഹയും രംഗത്തെത്തി. വര്‍ഗീയ പരാമര്‍ശം നടത്തുന്ന ബി.ജെ.പി നേതാക്കളെ പിന്തിരിപ്പിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മഹാമാരിക്കാലത്തും വര്‍ഗീയ വിഷം വമിക്കുന്നത് ആഴത്തിലുള്ള പ്രത്യാഘാതം സൃഷ്ടിക്കും. ബി.ജെ.പി നേതാക്കൾ ഇക്കാര്യം സ്വയം പറഞ്ഞതാണോ അതോ ആരുടെയെങ്കിലും നിർദേശപ്രകാരം പ്രവർത്തിച്ചതാണോ എന്നറിയേണ്ടതുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരും അടിയന്തരമായി ഇടപെടണമെന്നും രാമചന്ദ്ര ഗുഹ ആവശ്യപ്പെട്ടു.
എം.പിക്കെതിരെ കോൺഗ്രസും രംഗത്തുവന്നു. ബി.ജെ.പി പ്രവർത്തകരാണ് കോവിഡ് അഴിമതിക്ക് പിന്നിലെന്നും അന്വേഷണം പൂർത്തിയാവുേമ്പാൾ അത് ബോധ്യമാവുമെന്നും എല്ലാത്തിനെയും വർഗീയ ചുവയോടെയാണ് ബി.ജെ.പി സമീപിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ചൂണ്ടിക്കാട്ടി. വര്‍ഗീയ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ കോവിഡ് വാര്‍റൂമില്‍ വീണ്ടുമെത്തി തേജസ്വി സൂര്യ മാപ്പുപറഞ്ഞു. തനിക്ക് ലഭിച്ച ജീവനക്കാരുടെ ഒരു ലിസ്റ്റ് വായിക്കുകയാണ് ചെയ്തതെന്നും കോവിഡ് വാര് റൂമിെൻറ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ട് നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ വ്യക്തിഗത ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 17 മുസ്ലിം ജീവനക്കാർ വർഗീയ വിദ്വേഷ പരാമർശത്തിനിരയായ സംഭവത്തിൽ എം.പിയോ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എം.എൽ.എമാരോ മാപ്പുപറഞ്ഞിട്ടില്ല. തേജസ്വിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബംഗളൂരു സൗത്ത് സോണിലെ കോവിഡ് വാർറൂമിലായിരുന്നു വിവാദ സംഭവം അരങ്ങേറിയത്.
എം.എല്‍.എമാരായ ഉദയ് ഗരുഡാചാര്‍, രവി സുബ്രഹ്മണ്യ, സതീഷ് റെഡ്ഡി എന്നിവർക്കൊപ്പം വാർറൂമിലെത്തിയ തേജസ്വി സൂര്യ, 17 മുസ്ലിം ജീവനക്കാരുടെ പേര് വായിച്ച്, അഴിമതിക്ക് പിന്നിൽ അവരാെണന്ന് ആരോപിക്കുകയായിരുന്നു. കടുത്ത വർഗീയ പരമാർശങ്ങളും എം.പിയും എം.എൽ.എമാരും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.