ഗുവാഹതി: മുഗൾ രാജവംശം ചെയ്തത് പോലെ ഇന്ത്യൻ സംസ്കാരത്തെ നശിപ്പിക്കാനാണ് കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്ന തെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദെബ്. ഇന്ത്യയുടെ തനത് നാഗരികതയെ നശിപ്പിക്കാൻ ശ്രമിച്ച കമ്യൂണിസ ്റ്റുകാരെ തുരത്തിയതിന് ഏറ്റവും വലിയ ഉദാഹരമണമാണ് ത്രിപുരയെന്നും ബിപ്ലവ് ദെബ് പറഞ്ഞു.
അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജനയിൽ ജനങ്ങളോട് സംസാരിക്കവെയാണ് ബിപ്ലവിെൻറ പ്രസ്താവന. ത്രിപുരയിലെ ജനം കമ്യൂണിസ്റ്റ് ആശയങ്ങൾ പാടെ തള്ളിക്കളഞ്ഞു. അവർ ഇന്ത്യയുടെ പുരാതന സംസ്കാരവും നാഗരികതയും പിന്തുടരുകയാണെന്നും ബിപ്ലവ് പറഞ്ഞു.
ഗുണ്ടായിസത്തിലൂടെയാണ് രാജ്യത്ത് കമ്യൂണിസം വളർന്നത്. അവർ നമ്മുടെ സംസ്കാരം നശിപ്പിക്കാനുള്ള ശക്തമായ ശ്രമത്തിലാണ്. ജനങ്ങളുടെ കഴുത്ത് ഞെരിച്ച് ശബ്ദം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. ബി.ജെ.പി ഒരിക്കലും രാജ്യം കാവിവത്കരിക്കാൻ ശ്രമിക്കുന്നില്ല. കമ്യൂണിസ്റ്റുകാരാണ് ലോകത്തെ തന്നെ ചുവപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടത് -ബിപ്ലവ് ആരോപിച്ചു.
ഇന്ത്യൻ സംസ്കാരം നശിപ്പിക്കാൻ ശ്രമിച്ച് പരാജിതരായവരാണ് മുഗൾ രാജവംശവും ബ്രിട്ടീഷുകാരുെമന്നും കമ്യൂണിസ്റ്റുകാരും അതേ പാതയിലാണെന്നും ബിപ്ലവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.