മുംബൈ: താരങ്ങളായ കത്രീന കൈഫിന്‍റെയും വിക്കി കൗശലിന്‍റെയും വിവാഹമാണ് ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം. രാജസ്ഥാൻ ബർവാരയിലെ ഹോട്ടൽ സിക്സ് സെൻസെസ് േഫാർട്ടിലാണ് ഇരുവരുടെയും വിവാഹം. ഡിസംബർ ഏഴുമുതൽ ഡിസംബർ 19വരെയാണ് ആഘോഷങ്ങൾ.
ബോളിവുഡിൽ ആഡംബര വിവാഹത്തിന്‍റെ ആഘോഷങ്ങൾ കൊഴുക്കുേമ്പാൾ കത്രീനക്കും വിക്കിക്കും ഹോട്ടൽ ഉടമക്കുമെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാനിലെ ഒരു അഭിഭാഷകൻ. സവായ് മധോപൂരിലെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്കാണ് അഭിഭാഷകനായ നേത്രബിന്ദ് സിങ് ജാദൂൻ പരാതി നൽകിയത്. ചൗത്ത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടഞ്ഞുവെന്നാണ് ഇവർക്കെതിരായ പരാതി.
ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഡിസംബർ ആറുമുതൽ 12വരെ ഹോട്ടൽ മാനേജ്മെന്റ് ഇൗ ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചിട്ടിരിക്കുകയാണ്.
ദിവസേന നിരവധി ഭക്തർ എത്തുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് ചൗത്ത് മാതാ ക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി ഹോട്ടൽ മാനേജ്മെന്റ് തടഞ്ഞു. ഇതുമൂലം ഭക്തർ പ്രശ്നങ്ങൾ നേരിടുന്നു. ഭക്തരരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ജാദൂർ ജില്ല സർവിസസ് അതോറിറ്റിക്ക് പരാതി നൽകിയത്. ജനവികാരം മാനിച്ച് പാത സഞ്ചാരയോഗ്യമാക്കണം -അഭിഭാഷകന്‍റെ പരാതിയിൽ പറയുന്നു.
വി.ഐ.പികളടക്കം നിരവധി പേരാണ് താരവിവാഹത്തിനെത്തുക. കരൺ േജാഹർ, ഫറാ ഖാൻ, അലി അബ്ബാസ് സഫർ, കബീർ ഖാൻ, മിനി മാത്തൂർ, രോഹിത് ഷെട്ടി തുടങ്ങിയവർ വിവാഹത്തിന് അതിഥികളായെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.