മഹൂദിയ (മധ്യപ്രദേശ്): കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ 'കമ്പ്യൂട്ടർ ബാബ' എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാംദേവ് ദാസ് ത്യാഗിയും. മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനൊപ്പമാണ് കമ്പ്യൂട്ടർ ബാബയും പദയാത്രയുടെ ഭാഗമായത്.
മധ്യപ്രദേശിലെ മഹൂദിയിൽ നിന്നാണ് ജോഡോ യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. മധ്യപ്രദേശ് പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധിയും ജോഡോ യാത്രയും നാളെ രാജസ്ഥാനിൽ പ്രവേശിക്കും. 20 ദിവസം നീളുന്ന സംസ്ഥാന പര്യടനത്തിൽ 18 നിയമസഭ മണ്ഡലങ്ങളിലൂടെ പദയാത്ര കടന്നുപോകും.
നേരത്തേ, ശിവ്‌രാജ് സിങ് ചൗഹാന്‍റെ ബി.ജെ.പി മന്ത്രിസഭയിൽ സഹമന്ത്രി പദവി ലഭിച്ചിരുന്നയാളാണ് 'കമ്പ്യൂട്ടർ ബാബ'. പിന്നീട് തെറ്റിപ്പിരിഞ്ഞു. കോൺഗ്രസിന്‍റെ കമൽനാഥ് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന നദി സംരക്ഷണ ട്രസ്റ്റിന്‍റെ ചെയർമാനായിരുന്നു. മധ്യപ്രദേശിൽ നേരത്തെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കമ്പ്യൂട്ടർ ബാബ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.