ബാലസോറിൽ സംഘർഷം; ഇന്റർനെറ്റിന് വിലക്ക്

ബാലസോർ (ഒഡിഷ): രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ ബാലസോറിൽ 48 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് റദ്ദാക്കി ഒഡിഷ സർക്കാർ. ഇവിടെ കർഫ്യൂവും തുടരുകയാണ്. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ പത്തുപേർക്ക് പരിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് 34 പേർ പിടിയിലായി. ഏഴു കേസുകൾ എടുത്തു. കർഫ്യൂ സമയത്ത് ആരും പുറത്തിറങ്ങരുതെന്ന് സ്ഥലം എസ്.പി സാഗരിക നാഥ് അഭ്യർഥിച്ചു.

അക്രമസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലെല്ലാം കൂടുതൽ സേനയെ വിന്യസിച്ചു. മൃഗബലിയുമായി ബന്ധപ്പെട്ട് ഭുജഖിയ പിർ മേഖലയിലാണ് ആദ്യം സംഘർഷമുണ്ടായത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും സ്ഥിതിഗതികൾ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെ ധരിപ്പിച്ചതായി ഉപമുഖ്യമന്ത്രി കെ.വി. സിങ് പറഞ്ഞു. വിഷയത്തിൽ സമൂഹ മാധ്യമങ്ങൾ വഴി ഊഹാപോഹങ്ങളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് സ്ഥലം എം.എൽ.എ മാനസ് ദത്ത അഭ്യർഥിച്ചു.

Tags:    
News Summary - Conflict in Balasore; Internet is banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.