ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടോംഗോ ജയിലിലായിരുന്ന അഞ്ച് മലയാളികളെ നാട്ടിലത്തെിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. എളമക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, കലൂര്‍ സ്വദേശികളായ ഗോഡ്വിന്‍ ആന്‍റണി, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി എന്നിവരാണ് ടോംഗോയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മോചിതരായത്.

നാലുപേരും 2013  മുതല്‍ ടോംഗോയില്‍ തടവിലാണ്. കപ്പല്‍ ജീവനക്കാരായിരുന്ന ഇവരെ കടല്‍കൊള്ളക്കാരെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ജയിലിലാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്‍െറ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് ടോംഗോ പ്രസിഡന്‍റ് മാപ്പുനല്‍കി ജയില്‍ മോചിതരാക്കുകയായിരുന്നു. നാട്ടിലേക്കുള്ള യാത്രയും അതുവരെയുള്ള താമസവും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഏര്‍പ്പാടാക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

Tags:    
News Summary - congo in malayalees captives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.