ഡൽഹിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി സഖ്യം നടപ്പില്ലെന്ന് കോൺഗ്രസ് മിക് കവാറും തീർത്തുപറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യം വലിയ വെല്ലുവിള ിയാണ് നേരിടുന്നത്. ഡൽഹിയിൽ ബി.ജെ.പിക്കെതിരെ രണ്ടു സ്ഥാനാർഥികളെ നിർത്തിയാൽ, അത് ബി.ജെ.പിക്ക് ഗുണം ചെയ്യും.
യു.പിയിലും അതുതന്നെയാണ് സംഭവിക്കുക. രാജ്യതാൽപര്യമാ ണ് നമ്മുടെ യഥാർഥ ഉത്കണ്ഠ. എന്നാൽ, സഖ്യം നടപ്പില്ലെന്ന് കോൺഗ്രസ് മിക്കവാറും പറ ഞ്ഞുകഴിഞ്ഞിരിക്കുകയാണ് -കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് ആം ആദ്മി പാർട്ടി തയാറാണെന്നും, കോൺഗ്രസാണ് അതിനോട് പ്രതികരിക്കേണ്ടതെന്നും മമത ബാനർജി പറഞ്ഞു.
കോൺഗ്രസിനെയും ബി.ജെ.പിയെയും നേരിട്ട് മായാവതി
കോൺഗ്രസിനെയും ബി.ജെ.പിയെയും ഒരുപോലെ നേരിടുകയാണ് ബി.എസ്.പി നേതാവ് മായാവതി. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ പശുവിെൻറ പേരിൽ മുസ്ലിംകൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി. അലീഗഢിലെ 14 വിദ്യാർഥികൾക്കെതിരെ യു.പിയിലെ ബി.ജെ.പി സർക്കാർ രാജ്യദ്രോഹ കുറ്റം ചുമത്തി. കോൺഗ്രസും ബി.ജെ.പിയും നയിക്കുന്ന സർക്കാറുകൾ മുസ്ലിംകളെ ഭയപ്പെടുത്തുകയാണ്. രണ്ടു കൂട്ടരും തമ്മിൽ എന്താണ് വ്യത്യാസം? ആര്, എന്താണെന്ന് ജനങ്ങൾ തീരുമാനിക്കെട്ട -മായാവതി പറഞ്ഞു.
ഫെഡറൽ മുന്നണിക്ക് ടി.ആർ.എസ്
ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ പ്രാദേശിക പാർട്ടികളുടെ ഫെഡറൽ മുന്നണിയുണ്ടാക്കാൻ തന്ത്രങ്ങളുമായി തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്). ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ബി.എസ്.പി, സമാജ്വാദി പാർട്ടികളുമായി സഖ്യമുണ്ടാക്കാനാണ് ടി.ആർ.എസ് ശ്രമിക്കുന്നത്.
ഫെഡറൽ മുന്നണിയാണ് ഉദ്ദേശിക്കുന്നതെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ തന്ത്രങ്ങളുണ്ടെന്നും പാർട്ടിയുടെ ലോക്സഭയിലെ ഉപനേതാവ് ബി. വിനോദ്കുമാർ പറഞ്ഞു. പ്രാദേശിക പാർട്ടികൾ ഒരുമിച്ചുനിന്ന് ദേശീയ പാർട്ടികളുമായി ചർച്ച നടത്തണമെന്നാണ് ടി.ആർ.എസിെൻറ കാഴ്ചപ്പാട്. എൻ.ഡി.എയിലെയും യു.പി.എയിലെയും പ്രാദേശിക പാർട്ടി നേതാക്കളോട് ഇക്കാര്യം സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.