അൽവാറിൽ ക്ഷേത്രം തകർത്ത സംഭവം: ബി.ജെ.പിക്കും കോൺഗ്രസിനും തുല്യ ഉത്തരവാദിത്തം; അപലപിച്ച് ഉവൈസി

ന്യൂഡൽഹി: അൽവാറിൽ 300 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്ത സംഭവത്തിൽ പ്രതികരിച്ച് അസദുദ്ദീൻ ഉവൈസി. ക്ഷേത്രം തകർത്ത സംഭവത്തിൽ ബി.ജെ.പിക്കും കോൺഗ്രസും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് ഉവൈസി പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസും പൊതുജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

ക്ഷേത്രം പൊളിച്ച സംഭവത്തെ അപലപിക്കുകയാണ്. മുനിസിപാലിറ്റി ഭരിക്കുന്ന ബി.ജെ.പിക്കും സംസ്ഥാനം ഭരിക്കുന്ന കേൺഗ്രസിനും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്തമുണ്ട്. ക്ഷേത്രം പൊളിക്കാനുള്ള ബി.ജെ.പി മുനിസിപാലിറ്റിയുടെ നിർദേശം കോൺഗ്രസ് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടേയും ഉവൈസി ക്ഷേത്രം പൊളിച്ച സംഭവത്തിൽ പ്രതികരിച്ചിരുന്നു. രാജ്ഗ്രാഹിലെ ​പ്രാചീന ക്ഷേത്രം പൊളിച്ച ബി.ജെ.പി നടപടിയെ അപലപിക്കുകയാണ്. എല്ലാ മതങ്ങളുടേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നാണ് തന്റെ നിലപാട്. ഈ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് രാജസ്ഥാനിൽ നടന്നത്. ഇതിന് പൊതുജനത്തോട് ബി.ജെ.പിയും ആർ.എസ്.എസും മാപ്പ് ചോദിക്കണം - ഉവൈസി പറഞ്ഞു.

Tags:    
News Summary - 'Congress & BJP both are equally responsible': AIMIM chief Asaduddin Owaisi on Alwar demolition row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.