ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പിൻവലിക്കണമെന്ന് കോൺഗ്രസ്. തെറ്റാ യ വിവരങ്ങൾ നൽകി കേന്ദ്രസർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക ്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ഡൽഹിയിൽ അഭിപ്രായപ്പെട്ടു.
റഫാൽ യുദ്ധവിമാന ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്നും ഇടപാടിൽ സംശയമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ചതെന്നാണ് കോൺഗ്രസിെൻറ പ്രധാന ആരോപണം.
സുപ്രീംകോടതി വിധിയിൽ ഇടപാടുമായി ബന്ധപ്പെട്ട് വസ്തുതാപരമായ പിശകുകളുണ്ടെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബലും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. വിമാനത്തിെൻറ വിലയെക്കുറിച്ചുള്ള വിവരങ്ങൾ സി.എ.ജി. പരിശോധിച്ചതാണെന്നും ഇൗ റിപ്പോർട്ട് പി.എ.സി.യുടെ പരിഗണനയിൽ വന്നതാണെന്നും വിധിയിൽ പരാമർശിച്ചിരുന്നു. എന്നാൽ അത്തരമൊരു റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് പി.എ.സി. ചെയർമാൻ മല്ലികാർജ്ജുൻ ഖാർെഗ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കേന്ദ്രം കോടതിയിൽ സമർപ്പിച്ചത് തെറ്റായ വിവരങ്ങളാണെന്ന് ആക്ഷേപമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.