ബി.ജെ.പി സ്ഥാനാർഥിയായ സഹോദരനുവേണ്ടി വോട്ടഭ്യർഥിച്ചു; കർണാടക കോൺഗ്രസ് എം.പിക്ക് കാരണം കാണിക്കൽ നോട്ടീസ്

ഹൈദരാബാദ്: ബി.ജെ.പി സ്ഥാനാർഥിയായ സഹോദരനുവേണ്ടി വോട്ട് അഭ്യർഥിച്ച കോൺഗ്രസ് എം.പി കോമതിറെഡി വെങ്കട്ട് റെഡ്ഡിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി കോൺഗ്രസ്. സഹോദരന് വേണ്ടി എം.പി വോട്ടഭ്യർഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിന്‍റെ നടപടി.

മുനുഗോഡെ നിയമസഭ മണ്ഡലത്തിൽ നിന്നും സ്ഥാനാർഥിയായി മത്സരിക്കുന്ന ഇളയ സഹോദരനുവേണ്ടിയാണ് വെങ്കട്ട് റെഡ്ഡി വോട്ട് അഭ്യർഥിച്ചത്. അച്ചടക്ക ലംഘനമാണ് നടന്നതെന്നും മറുപടി പത്ത് ദിവസങ്ങൾക്കുള്ളിൽ നൽകണമെന്നും നോട്ടീസിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ പല്ലവി ശ്രവന്തിക്കെതിരെയാണ് റെഡ്ഡിയുടെ സഹോദരൻ മത്സരിക്കുന്നത്.

കോമതിറെഡി വെങ്കട്ട് റെഡ്ഡി പാർട്ടിയെ പരിഹസിക്കുകയും താൻ പ്രചാരണത്തിനിറങ്ങിയാൽ പാർട്ടിക്ക് 10,000 വോട്ട് കിട്ടുമെന്നും പറയുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. നവംബർ മൂന്നിനാണ് മുനുഗോഡെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ആറിന് വോട്ടെണ്ണലും നടക്കും. 

Tags:    
News Summary - Congress issues showcause notice to MP Komatireddy Venkat Reddy over leaked audio clip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.