ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് വാഴിക്കാനിരിക്കെ എതിർപ്പുമായി കോൺഗ്രസ് നേതാവ് തന്നെ രംഗത്ത്. മഹാരാഷ്ട്ര കോൺഗ്രസ് സെക്രട്ടറി ഷെഹ്സാദ് പൂനവാലയാണ് രാഹുലിെൻറ അധ്യക്ഷ സ്ഥാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയുെട നേതാവിനെ തെരഞ്ഞെടുക്കാൻ സ്വീകരിക്കുന്ന നടപടിെയ നാണംകെട്ടതും വഞ്ചനാപരവുമെന്നാന്ന് അദ്ദേഹം വിശേഷിപ്പിച്ചത്. മത്സരിക്കുന്നുണ്ടെങ്കിൽ അനർഹമായ ആനുകൂല്യം ലഭിക്കാതിരിക്കാൻ രാഹുൽ ആദ്യം വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെക്കണം. പാർട്ടിയിലെ തെരെഞ്ഞടുപ്പ് സംവിധാനങ്ങൾ സത്യസന്ധമാണെങ്കിൽ താനും മത്സരിക്കുമെന്നും പൂനവാല അറിയിച്ചു.
കപടമായ ഒരു തെരഞ്ഞെടുപ്പിന് താനില്ല. സ്ഥാനാർഥി എന്ന നിലയിൽ തന്നോടൊപ്പം ടെലിവിഷൻ സംവാദത്തിൽ പെങ്കടുക്കാൻ രാഹുൽ തയാറുണ്ടോ. കോൺഗ്രസ് പാർട്ടിയെ കുറിച്ച് ഇരുവരുെടയും കാഴ്ചപ്പാടു സംബന്ധിച്ച് സംവാദത്തിന് തയാറുണ്ടോ. നമ്മൾ വിലയിരുത്തപ്പെടേണ്ടത് കുടുംബപ്പേരിെൻറ അടിസ്ഥാനത്തിലല്ല, കഴിവിെൻറ അടിസ്ഥാനത്തിലാണ്. കുടുംബത്തില്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് എന്ന നിയമം കോണ്‍ഗ്രസില്‍ നടപ്പാക്കണമെന്നും നമ്മൾ കുടുംബ ബിസിനസ്സ് നടത്തുകയല്ലല്ലോ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച മുതൽ നാമനിർദേശ പത്രിക സ്വീകരിക്കെയാണ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി മഹാരഷ്ട്ര നേതാവ് രംഗത്തെത്തിയത്. സംസ്ഥാന പ്രതിനിധികൾ നേതാവിനെ നിർദേശിച്ചു കൊണ്ട് നാമനിർദേശപത്രിക സമർപ്പിക്കണം. ഡിസംബർ നാലുവരെ പത്രിക സമർപ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പത്രിക സ്വീകരിക്കുന്നതിന് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇത് ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പല്ല. കപടമായ െതരഞ്ഞെടുപ്പാണ്. ഇൗ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന പ്രതിനിധികൾ ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും പൂനവാല ആരോപിച്ചു.
സാധാരണ പാർട്ടി പ്രവർത്തകനെന്ന നിലയിൽ 2008-2009 കാലഘട്ടത്തിൽ പാർട്ടി പ്രവർത്തനം ആരംഭിച്ച താൻ എട്ടു വർഷത്തോളം പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ചാണ് 2016ൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയത്. എന്നാൽ, ഇതേ കാലയളവുമാത്രം പാർട്ടി പ്രവർത്തന പരിചയമുള്ള താങ്കൾക്ക് 2004ൽ എം.പി സീറ്റും 2007ൽ ജനറൽ സെക്രട്ടറിയും പിന്നീട് വൈസ് പ്രസിഡൻറുമായതിന് കുടുംബപ്പേരല്ലാതെ മറ്റെന്താണ് അവകാശപ്പെടാനുള്ളത് എന്നും പുനവാല ചോദിക്കുന്നു. അതിനാൽ താങ്കൾ ൈവസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച് മത്സരത്തെ നേരിടണം. ഇല്ലെങ്കിൽ ഒരു സാധാരണ പ്രവർത്തകന് പാർട്ടി വൈസ് പ്രസിഡൻറിനോട് മത്സരിക്കാനാകുന്നതെങ്ങനെ എന്നും രാഹുലിനെഴുതിയ കത്തിൽ പുനവാല ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.