ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ഭേദഗതിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ് സുപ്രീംകോടതിയിൽ. വിഷയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് റിട്ട് ഹരജി ഫയൽ ചെയ്തു. ഈ ഭേദഗതി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത നഷ്ടപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഹരജിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി സഹായിക്കുമെന്ന പ്രത്യാശയും ജയറാം രമേശ് പ്രകടിപ്പിച്ചു.
സി.സി.ടി.വി ക്യാമറകൾ, വെബ്‌കാസ്‌റ്റിങ് ദൃശ്യങ്ങൾ, സ്ഥാനാർഥികളുടെ വീഡിയോ റെക്കോർഡിങ്ങുകൾ പോലുള്ള ഇലക്‌ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനുളള അധികാരം തടയുന്നതാണ് പുതിയ ഭേദഗതി. 'തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നശിച്ചുകൊണ്ടിരിക്കുകയാണ്. അത് പുനസ്ഥാപിക്കാൻ സുപ്രീംകോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പോലെ സുപ്രധാന നിയമം ഇത്രയും നാണംകെട്ട രീതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭേദഗതി ചെയ്യാന്‍ പാടില്ല,' എന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ചയാണ് കേന്ദ്ര നിയമ മന്ത്രാലയം 1961 ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ചട്ടം 93(2)(എ) ഭേദഗതി വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.