ന്യൂഡൽഹി: പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുപ്പിലൂടെയല്ല, മറിച്ച് സമവായത്തിലൂടെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് പാർട്ടി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ് അഭിപ്രായപ്പെട്ടു. പി.ടി.െഎ വാർത്താ ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെൻറ നിലപാട് അറിയിച്ചത്.
സോണിയ ഗാന്ധി ഒരു തവണകൂടി തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അതിനെ പിന്തുണക്കുമെന്ന് അമരീന്ദർ വ്യക്തമാക്കി. സോണിയ മാറിനിൽക്കുകയാണെങ്കിൽ വൈസ് പ്രസിഡൻറ് എന്ന നിലയിൽ തീർച്ചയായും അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ടത് മകൻ രാഹുൽ ഗാന്ധിയാണ്. രണ്ടുമൂന്ന് വർഷമായി ഇരുവരെയും തനിക്ക് അറിയാെമന്നും അവരുടെ നേതൃപാടവത്തിൽ സംശയമില്ലെന്നും അമരീന്ദർ പറഞ്ഞു. അതേസമയം, ഒാരോ സംസ്ഥാനത്തും പാർട്ടിയുടെ മുഖമായി ഒാരോ പ്രാദേശിക നേതാവിനെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ചു.
നെഹ്റു കുടുംബത്തിൽനിന്ന് നേതൃത്വത്തിലേക്ക് ആരെങ്കിലും കടന്നുവരുമോ എന്ന ചോദ്യത്തിന് എല്ലാ കാലത്തും കോൺഗ്രസ് നേതൃത്വം നെഹ്റു കുടുംബത്തിനായിരുന്നുവെന്നായിരുന്നു അമരീന്ദറിെൻറ മറുപടി. മോത്തിലാൽ നെഹ്റു മുതൽ സോണിയ വരെയുള്ളവരുടെ ചരിത്രം അതാണ് നമുക്ക് പറഞ്ഞുതരുന്നത്. തെൻറ പൂർണ പിന്തുണ രാഹുലിനാണ്. അദ്ദേഹത്തെ പലരും എഴുതിത്തള്ളുകയാണ്. എന്നാൽ, കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിവുള്ള നേതാവാണ് രാഹുൽ -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.