വൈ.എസ്. ഷർമിള

17 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്; വൈ.എസ്. ഷർമിള കഡപ്പയിൽ

ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 17 സ്ഥാനാർഥിക​ളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ 11-ാമത്തെ ലിസ്റ്റിൽ ആന്ധ പ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ഷർമിളയും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഉൾപ്പെടുന്നു. ഷർമിള ആന്ധ്രയിലെ കഡപ്പ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുക. താരീഖ് അൻവർ ബിഹാറിലെ കതിഹാർ മണ്ഡലത്തിൽ സ്ഥാനാർഥിയാകും.

മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ രാജശേഖര റെഡ്ഡിയുടെ മകളായ ഷർമിള ഇക്കഴിഞ്ഞ ജനുവരിയിലാണ് കോൺഗ്രസിൽ ചേർന്നത്. പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷയായി നിയമിക്കപ്പെടുകയായിരുന്നു. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുമായാണ് കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്നത്. റെഡ്ഡിമാരുടെ ശക്തികേന്ദ്രമായ കഡപ്പയിൽ ഉറ്റ ബന്ധുവായ അവിനാഷ് റെഡ്ഡിയാണ് ഷർമിളക്ക് എതിരായി വൈ.എസ്.ആർ പാർട്ടി സ്ഥാനാർഥിയായി രംഗത്തുള്ളത്.

ഒഡിഷയിലെ എട്ടും ആന്ധ്രയിലെ അഞ്ചും മണ്ഡലങ്ങളിലെ സ്ഥാനാർഥിമാരാണ് ചൊവ്വാഴ്ച വൈകീട്ട് പുറത്തിറക്കിയ ലിസ്റ്റിലുള്ളത്. ബിഹാറിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കു പുറമെ പശ്ചിമ ബംഗാളിലെ ഡാർജിലിങ് മണ്ഡലത്തിലെ സ്ഥാനാർഥിയായി ഡോ. മുനീഷ് തമാങ്ങിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

എം.എം. പല്ലംരാജു ആന്ധ്രയിലെ കാക്കിനഡ മണ്ഡലത്തിൽ ജനവിധി തേടുമ്പോൾ ഗിഡുഗു രുദ്ര രാജു രാജമു​ന്ദ്രിയിലും പി.ജ. രാംപുല്ലയ്യ യാദവ് കുർണൂലിലും മത്സരിക്കും. ബപത്‍ല സംവരണ മണ്ഡലത്തിൽ ജെ.ഡി. ശീലമാണ് സ്ഥാനാർഥി. ബലഹാറിൽ കിഷൻഗഞ്ചിൽ മുഹമ്മദ് ജാവേദും ഭഗൽപൂരിൽ അജീത് ശർമയും സ്ഥാനാർഥികളാവും. 

Tags:    
News Summary - Congress releases 11th list of 17 candidates, fields Y S Sharmila from Andhra’s Kadapa seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.