ന്യൂഡൽഹി: അനിൽ അംബാനിയുടെ കമ്പനിക്ക് 143 ദശലക്ഷം യൂറോയുടെ നികുതിയിളവ് ഫ്രഞ്ച് സർക്കാർ നൽകിയെ റിപ്പോർട്ട് പുറത്ത് വന്നതോടെ റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനിൽ അംബാനിയുടെ ഇടനിലക്കാരനാണെന്ന് വ്യക്തമായതായി കോൺഗ്രസ്. ഫ്രഞ്ച് പത്രത്തിൻെറ വെളിപ്പെടുത്തിൻെറ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം ആവർത്തിച്ചത്.
റഫാൽ ഇടപാടിന് ശേഷം അംബാനിയുടെ 143 ദശലക്ഷം യൂറോയുടെ നികുതിയാണ് ഫ്രഞ്ച് സർക്കാർ ഇളവ് ചെയ്തത്. അതിന് ശേഷം കേവലം ഏഴ് ദശലക്ഷം യൂറോ മാത്രമാണ് അനിൽ അംബാനിയുടെ കമ്പനി നികുതിയായി അടച്ചത്. ഇത് യാഥാർഥ്യമാക്കിയത് നരേന്ദ്രമോദിയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലെ പറഞ്ഞു.
റഫാല്‍ പോർവിമാന ഇടപാട് തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഒഴിവാക്കി നല്‍കിയതായി ഫ്രഞ്ച് മാധ്യമത്തിൻെറ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. അനിൽ അംബാനിയും ഫ്രഞ്ച് പ്രതിരോധമന്ത്രി ജീൻ ഡ്രിയാെൻറ ഓഫീസും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇന്ത്യ 36 റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇടപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവ് നൽകാൻ തീരുമാനിച്ചതെന്നും ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.