ന്യൂഡൽഹി: കോൺഗ്രസും ആം ആദ്മി പാർട്ടിയും ഡൽഹിയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റുകൾ പങ്കിടുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഒന്നിച്ച് മൽസരിച്ച് ബി.ജെ.പിയെ പരമാവധി സമ്മർദത്തിലാക്കുകയാണ് ഇരു പാർട്ടികളുടെയും ലക്ഷ്യം. അതേസമയം, ആം ആദ്മിയുമായി ചർച്ചകൾ നടത്തുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പുയർത്തിയിട്ടുണ്ട്.
ആകെയുള്ള ഏഴ് സീറ്റുകളിൽ നാല്ലെണ്ണം ആം ആദ്മിക്കും മൂന്നെണ്ണം കോൺഗ്രസിനും നൽകാനാണ് ഒരു ധാരണ. അല്ലെങ്കിൽ മൂന്ന് വീതം സീറ്റുകൾ ഇരു പാർട്ടികളും പങ്കിെട്ടടുത്ത് ഒരു സീറ്റിൽ പൊതുസ്വതന്ത്രനെ മൽസരിപ്പിക്കാനും ആലോചനയുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ വൻ വിജയമാണ് ബി.ജെ.പി നേടിയത്. ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ ഒന്നിച്ച് നിൽക്കണമെന്നാണ് ഇരു പാർട്ടികളും വിലയിരുത്തുന്നത്.
ബി.ജെ.പിയെന്ന പൊതുശത്രുവിനെ വീഴ്ത്താനായി വിട്ടുവീഴ്ചകൾക്ക് തയാറാവണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യമുണ്ടാക്കാനാണ് കോൺഗ്രസിെൻറയും ആം ആദ്മിയുടെയും ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.