'ട്രെയിനിൽ വെള്ളച്ചാട്ടവും ഒരുക്കിയല്ലോ, സൂപ്പർ'; റെയിൽവേ മന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് -വിഡിയോ

ഴയിൽ ചോർന്നൊലിക്കുന്ന ട്രെയിൻ കമ്പാർട്ട്മെന്‍റിന്‍റെ വിഡിയോ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പരിഹാസവുമായി കോൺഗ്രസ്. യാത്രക്കാർക്കായി ട്രെയിനിൽ വെള്ളച്ചാട്ടവും ഒരുക്കിയല്ലോ എന്നായിരുന്നു കോൺഗ്രസിന്‍റെ പരിഹാസം. ജബൽപൂർ നിസാമുദ്ദീൻ എക്സ്പ്രസിന്‍റെ എ.സി കമ്പാർട്ട്മെന്‍റിലാണ് വൻതോതിൽ ചോർച്ചയുണ്ടായത്.

'റെയിൽവേ മന്ത്രീ, ട്രെയിൻ യാത്രക്കാർക്ക് നിങ്ങൾ വെള്ളച്ചാട്ട സൗകര്യവും ഒരുക്കിയല്ലോ. ജബൽപൂർ നിസാമുദ്ദീൻ എക്സ്പ്രസിലാണ് ഈ വെള്ളച്ചാട്ടം. ജനങ്ങൾ ഇതിൽ യാത്രചെയ്ത് വെള്ളച്ചാട്ടം ആസ്വദിക്കട്ടെ. സൂപ്പർ, ഫന്‍റാസ്റ്റിക്, ഗ്രേറ്റ് ' -കോൺഗ്രസ് വിഡിയോ സഹിതം എക്സിൽ പോസ്റ്റ് ചെയ്തു.

ട്രെയിനിന്‍റെ എ.സി സ്ലീപ്പർ കോച്ചിൽ വൻതോതിൽ ചോർച്ചയുള്ളത് വിഡിയോയിൽ കാണാം. ചോർന്നൊലിക്കുന്ന കമ്പാർട്മെന്‍റിൽ സ്ലീപ്പർ ബർത്തുകളിൽ യാത്രക്കാർ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 

Tags:    
News Summary - Congress Takes Dig at Railways Minister Ashwini Vaishnaw After Video of Water Leakage in AC Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.