രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഇന്ന് കോൺഗ്രസ് നേതൃയോഗം

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഇന്ന് യോഗം ചേരും. കഴിഞ്ഞ ബി.ജെ.പി സർക്കാറിനെതിരെ എന്ന പേരിൽ അശോക് ഗെഹ്ലോട്ട് സർക്കാറിനെതിരെ സചിൻ പൈലറ്റ് നടത്തിയ ഏകദിന ഉപവാസം പാർട്ടി വിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും അത് അവസാനിപ്പിക്കാതെ തുടർന്ന സംഭവത്തിൽ സചിനോട് വിശദീകരണം ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.

യോഗത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ സചിൻ പൈലറ്റിന് അവസരമുണ്ടെന്നാണ് സൂചന. രാജസ്ഥാൻ കോൺഗ്രസ് ഇൻ ചാർജ് സുഖ്ജിന്ദർ രൺധാവ ഈ വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ കണ്ട് വിവരങ്ങൾ അറിയിച്ചിരുന്നു.

സചിൻ പൈലറ്റ് മുന്നോട്ടുവെച്ച വിഷയത്തെ അംഗീകരിക്കുന്നു. എന്നാൽ അത് അദ്ദേഹത്തിന് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാമായിരുന്നു. വിഷയം ചർച്ചയാക്കാൻ അദ്ദേഹം തെരഞ്ഞെടുത്ത വഴി തെറ്റാണ്. സചിനുമായി അരമണിക്കൂർ സംസാരിച്ചിരുന്നു. ഇനിയും സംസാരിക്കും. കാര്യങ്ങളെല്ലാം അവലോകനം ചെയ്ത് ആരുടെ ഭാഗത്താണ് തെ​റ്റെന്ന് കണ്ടെത്തുമെന്നും സുഖ്ജിന്ദർ രൺധാവ പറഞ്ഞു. 

Tags:    
News Summary - Congress To Meet Over Ashok Gehlot-Sachin Pilot Issue Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.