ന്യൂഡൽഹി: ഈ വർഷാവസാനം നടക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 സീറ്റുകൾ നേടുമെന്ന് രാഹുൽ ഗാന്ധി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ ഞങ്ങൾ ദീർഘനേരം ചർച്ച ചെയ്തു.
കർണാടകയിൽ 136 സീറ്റുകൾ കിട്ടുമെന്നായിരുന്നു ഞങ്ങൾ കണക്കു കൂട്ടിയിരുന്നത്. മധ്യപ്രദേശിൽ 150 ഓളം സീറ്റുകൾ ലഭിക്കുമെന്നാണ് നിഗമനം-രാഹുൽ ഗാന്ധി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളെ കുറിച്ച് ചർച്ച ചെയ്യാൻ മധ്യപ്രദേശിലെ പാർട്ടി നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ ചുമതലയുള്ള കമൽ നാഥും പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടി പ്രവർത്തകരെ സജീവമാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഏതാണ്ട് നാലുമാസമാണ് ഇനി തെരഞ്ഞെടുപ്പിനുള്ളത്. തെരഞ്ഞെടുപ്പിനെ കുറിച്ചും മറ്റ് വിഷയങ്ങളെ കുറിച്ചുമാണ് ഞങ്ങൾ ചർച്ച ചെയ്തത്.-കമൽ നാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.