ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തി കാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പാർട്ടി നേതാവ് പി.ചിദംബരം. 2019 തെരഞ്ഞെടുപ്പിൽ രാഹുലിനെയോ മറ്റ് നേതാക്കളെയോ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർത്തി വോട്ട് തേടാൻ കോൺഗ്രസ് ഒരുക്കമല്ല. ബി.ജെ.പിക്കെതിരെ പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് മുന്നോട്ടുപോകും. എന്നാൽ മുന്നണി സംവിധാനത്തിനോട് പ്രതികൂല പ്രതികരണങ്ങൾ ഉയരുന്നുണ്ടെന്നും ചിദംബരം പറഞ്ഞു. ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ദശകങ്ങളായി പ്രദേശിക പാർട്ടികൾ തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളുടെ വോട്ട് പിടിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ബി.ജെ.പിയുടേയും കോൺഗ്രസിെൻറയും വോട്ട് വിഹിതത്തിൽ 50 ശതമാനം കുറവുണ്ടായിട്ടുണ്ട്. കോൺഗ്രസുമായി സഹകരിക്കാൻ തയാറാകുന്ന പ്രേദശിക പാർട്ടികളെ നരേന്ദ്രമോദി സർക്കാർ ഭീഷണി തന്ത്രത്തിലൂടെ പിന്തിരിപ്പിക്കുകയാണെന്നും ചിദംബരം ആരോപിച്ചു. എന്നാൽ ഇതിനെയെല്ലാം മറികടന്ന് സംസ്ഥാന തലത്തിൽ കോൺഗ്രസ് പ്രബലമായ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.