കോൺ​ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിന് ഞങ്ങൾ വലിയ വില നൽകേണ്ടി വന്നു; ശി​വസേന ഉദ്ധവ് വിഭാഗം

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു  നടന്ന സീറ്റ് വിഭജന ചർച്ചയിൽ കോൺ​ഗ്രസിന്റെ അമിത വിശ്വാസവും നിലപാടും തങ്ങൾക്ക് വലിയ തിരിച്ചടിയായെന്ന് മുതിർന്ന ശിവസേന നേതാവ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. 288 അംഗ നിയമസഭയിൽ മഹായുതിക്ക് 230 സീറ്റുകൾ ലഭിച്ചു.

തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉദ്ധവ് താക്കറെയെ ആൺ മഹാ വികാസ് അഘാഡി സഖ്യം ഉയർത്തിക്കാട്ടിയതെന്നും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ ചൂണ്ടിക്കാട്ടി. 'ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. ഹരിയാന, ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇതേ ആത്മവിശ്വാസമായിരുന്നു കോൺഗ്രസിന്. അതാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും. സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിന്റെ നിലപാട് ഞങ്ങളെ വേദനിപ്പിച്ചു. ഉദ്ധവ്ജിയെ അവർ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടി. എന്നാൽ ഫലം വന്നപ്പോൾ വലിയ തിരിച്ചടിയായി'-ദൻവെ മാധ്യമങ്ങളോട് പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ മഹാരാഷ്ട്രയിൽ 13 സീറ്റുകളാണ് ലഭിച്ചത്. എം.വി.എ സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചതും കോൺഗ്രസിനാണ്. നാനാ ​പട്ടോൾ ആണ് സീറ്റ് വിഭജന ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വേണമെന്ന് പട്ടോൾ ആവശ്യപ്പെട്ടു. ഫലം വന്നപ്പോൾ 103 സീറ്റുകളിൽ മത്സരിച്ച കോൺ​ഗ്രസിന്റെ വിജയം 16 ൽ ഒതുങ്ങി. 89 സീറ്റുകളിൽ മത്സരിച്ച ശിവസേന(യു.ബി.ടി)ക്ക് 20 എണ്ണത്തിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. സഖ്യത്തിലെ മൂന്നാം പാർട്ടിയായ എൻ.സി.പിക്ക് 87 സീറ്റുകളിൽ 10 എണ്ണത്തിൽ മാത്രമാണ് വിജയം ലഭിച്ചത്.

Tags:    
News Summary - Congress's overconfidence cost Us team Thackeray on Maharashtra rout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.