ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതും രാഹുലിനൊപ്പം നടക്കുന്നതുമൊക്കെ രാഷ്ട്രീയ പിഴവായിരിക്കുമെന്നാണ് തുടക്കത്തിൽ പലരും എന്നോടുപറഞ്ഞത്. സ്വയം ചോദിച്ചു. രാജ്യത്തെ തകർക്കാനല്ല, ഒന്നിപ്പിക്കാനേ സഹായിക്കൂ എന്ന് മനഃസാക്ഷി പറഞ്ഞു.
ഇന്ത്യക്കാരൻ എന്ന നിലയിലാണ് ഈ വേദിയിൽ നിൽക്കുന്നത്. എന്നെ രാജ്യം ആവശ്യപ്പെടുന്ന സമയം ഇതാണ്. എന്‍റെ പിതാവ് കോൺഗ്രസുകാരനായിരുന്നു. എനിക്ക് പല ആശയധാരകളുണ്ട്. സ്വന്തമായി രാഷ്ട്രീയപാർട്ടി തുടങ്ങി.
പക്ഷേ, രാജ്യത്തിന്‍റെ കാര്യം വരുമ്പോൾ പാർട്ടിയുടെ അതിർവരമ്പുകൾ നേർത്തുപോകണം. അതുകൊണ്ട് രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവെച്ച് ഇവിടെ വന്നു -രാഹുലിനൊപ്പം ചെങ്കോട്ടയിലെ വേദിയിൽ പ്രസംഗിച്ച കമൽ ഹാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.