ഭിന്നശേഷിക്കാരെ കുറിച്ച് വിവാദ പരാമർശം: ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരെയുള്ള പൊതുതാൽപര്യ ഹരജി തള്ളി

ഹൈദരാബാദ്: ഭിന്നശേഷിക്കാർക്കുള്ള യു.പി.എസ്‌.സി സംവരണത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തെലങ്കാന ഐ.എ.എസ് ഓഫിസർ സ്മിത സബർവാളിനെതിരായ പൊതുതാൽപ്പര്യ ഹരജി തെലങ്കാന ഹൈകോടതി തള്ളി. ഉദ്യോഗസ്ഥയുടെ പരാമർശം ഭിന്നശേഷിക്കാരായ സമൂഹത്തിന് അപമാനകരമാണെന്ന് കാണിച്ച് സാമൂഹിക പ്രവർത്തക വസുന്ധര കൊപ്പുലയാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. 

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ജെ. ശ്രീനിവാസ് റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴമ്പില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളിയത്.

‘ഒരു എയർലൈൻ അംഗവൈകല്യമുള്ള ഒരു പൈലറ്റിനെ നിയമിക്കുമോ? അല്ലെങ്കിൽ വൈകല്യമുള്ള ഒരു സർജനെ നിങ്ങൾ വിശ്വസിക്കുമോ?, ജനങ്ങളുടെ ആവലാതികൾ കേൾക്കുന്നതിന് ശാരീരിക ക്ഷമത ആവശ്യമാണ്’ എന്നായിരുന്നു എക്സിൽ സ്മിത സബർവാൾ ചോദിച്ചത്.

തുടർന്ന് വിവിധ കോണുകളിൽനിന്ന് ഉദ്യോഗസ്ഥക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ‘ഇത് വളരെ ദയനീയവും ഒഴിവാക്കുന്നതുമായ കാഴ്ചയാണ്. ബ്യൂറോക്രാറ്റുകൾ അവരുടെ പരിമിതമായ ചിന്തകളും പ്രത്യേകാവകാശങ്ങളും എങ്ങനെ കാണിക്കുന്നുവെന്ന് തെളിയിക്കുന്നു’. എന്ന് രാജ്യസഭാ എം.പി പ്രിയങ്ക ചതുർവേദി ട്വീറ്റിനോട് പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Controversial remark about differently-abled: PIL against IAS officer dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.