ഭീകരനെന്ന്​ 'തെറ്റിദ്ധരിച്ച്'​ കശ്​മീർ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ പൊലീസ്​ കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്നു

കശ്​മീർ: ക്ഷേ​ത്രത്തിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച ഭീകരനെന്ന്​ 'തെറ്റിദ്ധരിച്ച്' പൊലീസ്​ കോൺസ്റ്റബിളിനെ സുരക്ഷാ ജീവനക്കാരൻ വെടിവെച്ചുകൊന്നതായി കശ്മീർ പൊലീസ്​ വ്യക്​തമാക്കി. കഴിഞ്ഞ ദിവസം രാ​ത്രിയാണ്​ സംഭവം. ലാൻഗേറ്റ്​ ഹന്ദ്വാര സ്വദേശിയായ അജയ്​ ഥർ ആണ്​ കൊല്ലപ്പെട്ടതെന്ന്​ വാർത്താക്കുറിപ്പിൽ വ്യക്​തമാക്കിയ കശ്​മീർ പൊലീസ്​, സംഭവം നിർഭാഗ്യകരമായി പോയി എന്ന്​ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി കശ്​മീരിലെ ഒരു ക്ഷേത്രത്തിലെത്തിയ അജയ്​ ഥർ ഉള്ളിലേക്ക്​ കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത്​ തടയാൻ ശ്രമിച്ച ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ ആകാശത്തിലേക്ക്​ വെടിവെച്ചു. എന്നാൽ, അജയ്​ താൻ ആരാണെന്ന്​ വെളിപ്പെടുത്തുന്നതിന്​ പകരം ക്ഷേത്രത്തിന്‍റെ വാതിലിൽ ശക്​തമായി ഇടിക്കുകയായിരുന്നു എന്ന്​ ഐ.ജി. വിജയ്​ കുമാർ പറഞ്ഞു. തുടർന്ന്​ അജയ്​ ക്ഷേത്രം ആക്രമിക്കാൻ വന്ന ഭീകരനാണെന്ന്​ സെൻട്രി തെറ്റിദ്ധരിക്കുകയും വെടിവെച്ച്​ കൊല്ലുകയുമായിരുന്നു എന്ന്​ അദ്ദേഹം വ്യക്​തമാക്കി. കശ്​മീരിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൊലീസ്​ ആണ്​ കാവൽ നിൽക്കുന്നത്​. 

Tags:    
News Summary - Cop enters Kashmir temple, killed in case of "mistaken identity": Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.