മദ്യഷാപ്പ്​ വിരുദ്ധ സമരത്തിനിടെ സ്​ത്രീകൾക്ക്​ പൊലീസ്​ മർദനം: തമിഴകത്ത്​ വൻ പ്രതിഷേധം 

ചെന്നൈ: സർക്കാർ മദ്യക്കട മാറ്റിസ്ഥാപിക്കുന്നതിനെതിരെ സമരംചെയ്ത സ്ത്രീകൾക്കെതിരായ ക്രൂരമായ െപാലീസ് ലാത്തിച്ചാർജിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയരുന്നു. തിരുപ്പൂരിലെ സമലപുരത്ത് മദ്യകടക്കെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. സ്ത്രീകളുടെ കരണത്തടിക്കുകയും പുരുഷന്മാരുൾപ്പെടെയുള്ളവരെ ലാത്തിച്ചാർജ് ചെയ്യുന്നതുമായ ദൃശ്യങ്ങൾ ചാനലുകൾ പുറത്തുവിട്ടതോടെ പ്രതിപക്ഷം സർക്കാറിനെതിരെ തിരിഞ്ഞു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിനു പുറമെ കട മാറ്റിസ്ഥാപിക്കുന്നത് മരവിപ്പിച്ചു.

മദ്രാസ് ഹൈകോടതിയിലും പരാതിയായി വിഷയം എത്തി. െപാലീസ് മർദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ തമിഴ്നാട് ചീഫ്സെക്രട്ടറി ഗിരിജ വൈദ്യനാഥൻ, ഡി.ജി.പി ടി.കെ രാജേന്ദ്രൻ, തിരുപ്പൂർ  എസ്.പി എന്നിവരോട് വിശദീകരണം തേടി നോട്ടീസ് അയച്ചു. സമാധാനപരമായി സമരം ചെയ്ത നാട്ടുകാർക്ക് നേരെ ചൊവ്വാഴ്ച വൈകുന്നേരമാണ് പൊലീസ് അതിക്രമം നടന്നത്.   സമരവേദിക്ക് സമീപത്തുകൂടി കടന്നുപോയ സുലൂർ എം.എൽ.എ ആർ. കനകരാജെന ജനംതടഞ്ഞു. സംഭവം അറിഞ്ഞ് തിരുപ്പൂർ അഡീഷനൽ ഡി.എസ്.പി പാണ്ഡ്യരാജയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. പിരിഞ്ഞുപോകണമെന്ന ആവശ്യം നിരസിച്ച സമരക്കാർക്കെതിരെ പൊലീസ് ക്രൂരമായ മർദനം അഴിച്ചുവിട്ടു. ഒരു സ്ത്രീയുടെ കരണത്ത് പാണ്ഡ്യരാജൻ അടിക്കുന്നതും പ്രകോപനമില്ലാതെ മറ്റുസ്ത്രീകളെ ലാത്തികൊണ്ട് അടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തിൽ അയ്യംപാളയം സ്വദേശി ഇൗശ്വരിയുടെ കേൾവിശക്തിക്ക് തകരാർ സംഭവിച്ചു. പാണ്ഡ്യരാജനെ തൽസ്ഥാനത്തുനിന്നു നീക്കണമെന്നു ഡി.എംകെ ആവശ്യപ്പെട്ടു. 

Tags:    
News Summary - Cops in Tamil Nadu's Tirupur lathicharge protesters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.