ന്യൂഡൽഹി: വടക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ പൊലീസ് മനുഷ്യാവകാശങ്ങൾ ലംഘിച്ചുവെന്ന് ആംനസ്റ്റി ഇൻറർനാഷണലിെൻറ കണ്ടെത്തൽ. ഫെബ്രുവരി 23 മുതൽ 29 വരെ നടന്ന കലാപത്തിൽ 50ഓളം പേർ കൊല്ലപ്പെട്ടിരുന്നു ഇതിൽ ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു.
കലാപത്തിെൻറ ഇരകൾക്ക് കൃത്യസമയത്ത് വൈദ്യസഹായം നൽകിയില്ലെന്ന് ആംനസ്റ്റി കണ്ടെത്തിയിട്ടുണ്ട്. കലാപത്തിനിടെ പൊലീസ് ആയുധങ്ങൾ അമിതമായി ഉപയോഗിച്ചു, ഇരകൾക്കും അക്രമികൾ വ്യത്യസ്ത ചികിൽസയാണ് നൽകിയത്, കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവർ നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് ഡൽഹി പൊലീസിനെതിരെ റിപ്പോർട്ടിലുള്ളത്.
കലാപത്തിന് സാക്ഷികളായ 50ഓളം പേരുടെ അഭിമുഖം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിലെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളും ഡൽഹി പൊലീസ് ലംഘിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കലാപം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും ഡൽഹി പൊലീസിെൻറ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും ആംനസ്റ്റി കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.