ഇന്ത്യയിലെ കോവിഡ്​ രോഗികളുടെ എണ്ണം 90 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,04,365 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 584 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ ആകെ മരണം 1,32,162 ആയി.

4,43,794 പേരാണ്​ രോഗം ബാധിച്ച്​ ചികിൽസയിലുള്ളത്​. 84.28 ലക്ഷം പേർ രോഗമുക്​തി നേടി. 17,63,055 പേർക്ക്​ രോഗം സ്ഥിരീകരിച്ച മഹാരാഷ്​ട്രയാണ്​ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്​. മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം മാത്രം 5,535 പേർക്ക്​ രോഗം ബാധിച്ചു.

മഹാരാഷ്​ട്രയിൽ​ കോവിഡ്​ ബാധിച്ച്​ 154 പേർ കഴിഞ്ഞ ദിവസം മരിച്ചു. കർണാടക, ആന്ധ്രപ്രദേശ്​, തമിഴ്​നാട്​, കേരള എന്നീ സംസ്ഥാനങ്ങളാണ്​ മഹാരാഷ്​ട്ര കഴിഞ്ഞാൽ രോഗികളുടെ എണ്ണം കൂടുതലുള്ളത്​​.

Tags:    
News Summary - Coronavirus: India's COVID-19 Cases Cross 90 Lakh With 1,32,162 Deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.