ഇന്ത്യയിൽ കോവിഡ് വാക്സിൻ പുതുവർഷത്തിൽ എത്തുമെന്ന സൂചന നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. മൂന്ന് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്നതിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ എക്സ്പർട്ട് കമ്മിറ്റി വെള്ളിയാഴ്ച യോഗംചേരും. 'ഒരുപക്ഷേ ഇത്തവണ പുതുവത്സരാശംസകൾ നേരുന്ന സമയത്ത് ഞങ്ങളുടെ കയ്യിൽ മൂല്യമായതെെന്തങ്കിലും ഉണ്ടാകും'. വാക്‌സിനിനെക്കുറിച്ചുള്ള വെബിനാറിൽ സംസാരിക്കവെ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഡോ.വി.ജി സോമാനി പറഞ്ഞു.
സമ്പൂർണ്ണ ഡാറ്റയ്ക്കായി കാത്തിരിക്കാതെ അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും പരീക്ഷണ ഘട്ടങ്ങളിൽ ഒന്നും രണ്ടും ഒരേസമയം അനുവദിക്കുകയും ചെയ്തുകൊണ്ട് വാക്സിനുകൾക്കുള്ള അംഗീകാര പ്രക്രിയ ത്വരിതപ്പെടുത്തിയെന്നും സോമാനി പറഞ്ഞു. 'വാക്സിന്റെ ഫലപ്രാപ്തിയിലും ഡാറ്റയുടെ കാര്യത്തിലും സുരക്ഷയിലും ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. നിലവിൽ സംഭവിച്ച ഒരേയൊരു കാര്യം ഭാഗിക ഡാറ്റ സ്വീകരിച്ചു എന്നതാണ്'- അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഓക്സ്ഫോർഡ്-അസ്ട്രാസെനെക്ക വാക്സിൻ നിർമ്മിക്കുന്ന ഫൈസർ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ എന്നിവരുടെ വാക്സിൻ ഉപയോഗത്തിനുള്ള അനുമതിയും വെള്ളിയാഴ്ച ചേരുന്ന എക്സ്പർട്ട് കമ്മിറ്റി പരിശോധിക്കും.
കൊറോണ വൈറസ് വാക്‌സിനുള്ള തയ്യാറെടുപ്പ് അവസാന ഘട്ടത്തിലാണെന്നും ജനങ്ങൾക്ക് ഉടൻ തന്നെ ഇന്ത്യയിൽ വാക്‌സിനുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വാക്സിൻ പ്രോഗ്രാമിനെക്കുറിച്ച് ഒൗദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെങ്കിലും, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഈ മാസം ആദ്യം പറഞ്ഞത് ജനുവരിയിലെ 'ഏത് ആഴ്ചയും' വാക്സിൻ ഉപയോഗം ആരംഭിക്കുമെന്നാണ്.
ആരോഗ്യസംരക്ഷണ പ്രവർത്തകരും വയോധികരും ഉൾപ്പെടെ 30 കോടി പേരെ സർക്കാർ ഇതിനകം വാക്സിൻ ഉപയോഗിക്കുന്നതിനായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബർ 28, 29 തീയതികളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവ് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രണ്ട് ജില്ലകളിൽ വീതം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.