പോണ്ടിച്ചേരി: കാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്തി പുതുച്ചേരി സർക്കാർ. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിലാണ് കാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തു പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ലഫ്റ്റനന്‍റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമിഠായിക്ക് നിരോധനമേർപ്പെടുത്താൻ ഉത്തരവിട്ടത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഉദ്യോഗസ്ഥർ ചെന്നൈയിലെ മറീന ബീച്ചിലെ പഞ്ഞി മിഠായി കടകളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയായി പുതുച്ചേരിയിൽ സമാനമായ റെയ്ഡ് നടത്തിയതിന് ശേഷം പഞ്ഞി മിഠായിയുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് റോഡാമൈൻ ബി എന്ന രാസവസ്തുവിെൻറ സാന്നിധ്യം കണ്ടെത്തിയത്.
ഉത്സവ സീസണിൽ ഗ്രാമപ്രദേശങ്ങളിലും പരിസരങ്ങളിലും പഞ്ഞി മിഠായികൾ വളരെ ജനപ്രിയമാണ്. ചെന്നൈയിലെ ഫുഡ് സേഫ്റ്റി ഓഫീസർ പി. സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കടകളിൽ റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.