നിത്യാനന്ദയുടെ ആശ്രമത്തിൽ പെൺകുട്ടികളെ തടഞ്ഞുവെച്ചു; പരാതിയുമായി രക്ഷിതാക്കൾ

അഹമ്മദാബാദ്​: ആൾദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ രണ്ട്​ പെൺകുട്ടികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കയാണെന്ന പരാതിയിൽ ഗുജറാത്ത്​ ഹൈകോടതിയുടെ ഇടപെടൽ. നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിൽ പാർപ്പിച്ചിരിക്കുന്ന 21ഉം 18ഉം വയസുള്ള പെൺമക്കളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ബംഗളൂരു സ്വദേശികളായ ദമ്പതികളാണ്​ ഹൈകോടതിയെ സമീപിച്ചത്. പൊലീസ്​ നേരിട്ട്​ ആശ്രമത്തിലെത്തി ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയച്ചിരുന്നു. എന്നാൽ ആശ്രമത്തിൽ പെൺകുട്ടികളെ അന്യായ തടവിൽ വെച്ചിരിക്കയാണെന്നും കുട്ടികളെ കാണാനോ ഒപ്പം അയക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി ജനാർദ്ദന ശർമയാണ്​​ ഹൈകോടതിയെ സമീപിച്ചത്​.

2013 ലാണ്​ 15ഉം ഏഴും വയസുള്ള പെൺകുട്ടികളെ നിത്യാനന്ദ ബംഗുളൂരുവിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തത്​. എന്നാൽ ഇൗ വർഷം ഇരുവരെയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ അഹമ്മദാബാദ​ിലെ നിത്യാനന്ദ ധ്യാനപീഠത്തി​​​െൻറ മറ്റൊരു ശാഖയായ യോഗിനി സർവഞ്​ജപീഠത്തിലേക്ക്​ മാറ്റുകയായിരുന്നു. കുട്ടികളെ കാണാൻ അവിടെ എത്തിയെങ്കിലും അധികൃതർ അനുവദിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

ലോപമുദ്ര ജനാർദ്ദന ശർമ(21), നന്ദിത(18) എന്നിവരെയാണ്​ അന്യായമായി തടവിൽ വെച്ചിരിക്കുന്നത്​​​. കുട്ടികളെ ഉറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും പിതാവ്​ ജനാർദ്ദന ശർമ പൊലീസിന്​ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ​മക്കളെ വിട്ടുകിട്ടണമെന്നും അധികൃതർക്കെതിരെ നടപടിയുണ്ടാകണമെന്നും ദമ്പതിമാർ കോടതിയിൽ ആവശ്യപ്പെട്ടു.

തിങ്കളാഴ്​ച കേസ്​ പരിഗണിച്ച ഗുജറാത്ത്​ ഹൈകോടതി പൊലീസ്​ നേരി​ട്ടെത്തി അന്വേഷിക്കണമെന്ന്​ ഉത്തരവിട്ടു. പെൺകുട്ടികളെ കോടതി ഹാജരാക്കണമെന്നും കോടതി മുഖാന്തിരം തങ്ങൾക്ക്​ ​ കൈമാറണമെന്നുമാണ്​ രക്ഷിതാക്കളുടെ ആവശ്യം.

നിത്യാനന്ദയുടെ വിവിധ ആശ്രമങ്ങളിൽ അന്യായ തടവിൽ പാർപ്പിച്ചിരിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ​ജനാർദ്ദന ​ശർമയും ഭാര്യയും കോടതിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണിൽ ബലാത്സംഗക്കേസിൽ നിത്യാനന്ദക്കെതിരെ കർണാടക പൊലീസ്​ കുറ്റംചുമത്തിയിരുന്നു.


Tags:    
News Summary - Couple Alleges Daughters Held At Self-Styled Guru Nithyananda's Ashram In Ahmedabad - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.