മുംബൈ: െഎ.എ.എസ് ഒാഫിസറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സ്വകാര്യ ഡിറ്റക്ടിവും ഭാര്യയും അറസ്റ്റിൽ. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് െഡവലപ്മെൻറ് കോർപറേഷൻ മുൻ എം.ഡി രാധേശ്യാം മോപൽവാർ എന്ന െഎ.എ.എസുകാരനിൽനിന്ന് 10 കോടി രൂപ തട്ടാൻ ശ്രമിച്ചതിനാണ് സതീഷ് മംഗളെ, ഭാര്യ ശാരദ എന്നിവരെ താണെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് രാധേശ്യാം മോപൽവാറിെൻറ ഭാര്യയുടെ ആവശ്യപ്രകാരമാണ് ഡിറ്റക്ടിവ് ഏജൻസി നടത്തിയിരുന്ന സതീഷ് മംഗളെ രാധേശ്യാമിെൻറ അഴിമതികളെക്കുറിച്ച് അന്വേഷിച്ചത്. എന്നാൽ, അന്വേഷണത്തിനിടയിൽ ലഭിച്ച തെളിവുകൾ ചൂണ്ടിക്കാണിച്ച് സതീഷ് മംഗളെ രാധേശ്യാമിനെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു. ഒൗദ്യോഗിക പദവിയിലിരുന്ന് രാധേശ്യാം നടത്തിയ അഴിമതികളെക്കുറിച്ചും അനധികൃത പണമിടപാടുകളെക്കുറിച്ചുമുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തായിരുന്നു ഭീഷണിപ്പെടുത്തൽ.
വിലപേശലിനൊടുവിൽ ഏഴു കോടി നൽകാമെന്ന് സമ്മതിച്ച രാധേശ്യാം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന്, ദോംബിവാലിയിലെ വീട്ടിൽെവച്ച് പണം കൈപ്പറ്റുന്നതിനിടയിലായിരുന്നു അറസ്റ്റ്.
അഴിമതി ആരോപണങ്ങളെത്തുടർന്ന് രാധേശ്യാമിനെ മഹാരാഷ്ട്ര സർക്കാർ പദവിയിൽനിന്ന് മാറ്റിനിർത്തിയതിനാൽ ഇയാൾ കഴിഞ്ഞ ആഗസ്റ്റ് മുതൽ അവധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.