മാതാപിതാക്കൾ പ്രണയം എതിർത്തു; പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ കാർമികത്വത്തിൽ കമിതാക്കൾക്ക് മംഗല്യം

മാതാപിതാക്കൾ പ്രണയം എതിർത്തു; പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ കാർമികത്വത്തിൽ കമിതാക്കൾക്ക് മംഗല്യം

മംഗളൂരു: മാതാപിതാക്കൾ പ്രണയത്തെ എതിർത്തതിനെ തുടർന്ന് കമിതാക്കൾ പൊലീസ് സഹായത്തോടെ വിവാഹിതരായി. ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്ലഘട്ട നഗരത്തിലാണ് സംഭവം.ഷിഡ്ലഘട്ട താലൂക്കിലെ ദൊഡ്ഡദാസേനഹള്ളി ഗ്രാമത്തിൽ നിന്നുള്ള കാർത്തിക്കും ഷിഡ്ലഘട്ട നഗരത്തിലെ അങ്കിതയും കഴിഞ്ഞ ആറ് വർഷമായി പരസ്പരം പ്രണയത്തിലായിരുന്നു. എന്നാൽ അങ്കിതയുടെ മാതാപിതാക്കൾ മറ്റൊരു യുവാവുമായി മകളുടെ വിവാഹം തീരുമാനിച്ചു.

ഇക്കാര്യം അങ്കിത കാർത്തിക്കിനോട് പറഞ്ഞു. രണ്ട് വർഷം കഴിയാതെ താൻ വിവാഹത്തിന് സന്നദ്ധനല്ലെന്നായിരുന്നു കാർത്തിക്കിന്റെ മറുപടി. തുടർന്ന് അങ്കിത ഷിഡ്ലഘട്ട സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസ് യുവാവിന്റെയും യുവതിയുടെയും മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. യുവതിയുടെ അമ്മയും സഹോദര ഭാര്യയും വിവാഹത്തിന് സമ്മതം നൽകി. എന്നാൽ പിതാവും യുവാവിന്റെ മാതാപിതാക്കളും സമ്മതിച്ചില്ല. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ മഞ്ഞളും കുങ്കുമവും പുരട്ടി താലി കെട്ടി. പൊലീസ് സബ് ഇൻസ്പെക്ടർ വേണുഗോപാൽ പിതാവിന്റെ സ്ഥാനത്ത് നിന്ന് നവദമ്പതികളെ അനുഗ്രഹിച്ചു.

Tags:    
News Summary - Couples get married at police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.