ജമ്മു: കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
കഠ്വയിൽ സംഘടിപ്പിച്ച റാലിയിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ രജീന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.എസ്. ലെങ്ങയാണ് വാറണ്ടയച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കശ്മീർ മുൻ വനംമന്ത്രി ലാൽ സിങ്ങിെൻറ സഹോദരനാണ് രജീന്ദർ സിങ്.
കഠ്വയിലെ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് സംഘടിപ്പിച്ച റാലിയിൽ പെങ്കടുത്തതിന് ലാൽ സിങ്ങിന് രാജിവെക്കേണ്ടി വന്നിരുന്നു.
കഠ്വ സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് മേയ് 20ന് ലഖൻപുരിൽ നടന്ന റാലിയിലാണ് രജീന്ദർ സിങ്, മഹ്ബൂബ മുഫ്തിയെ അസഭ്യം പറഞ്ഞത്.
വിഡിയോയിൽ പകർത്തിയ ഇൗ പ്രസംഗം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അറസ്റ്റ് ഭയന്ന് രജീന്ദർ ഒളിവിൽ പോകാൻ ശ്രമിക്കുന്നതായ പൊലീസിെൻറ അപേക്ഷയെ തുടർന്നാണ് കോടതിയുടെ അറസ്റ്റ് വാറൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.