കൗമാരക്കാർക്ക് കോവോവാക്സിനും നൽകാം; സർക്കാർ സമിതിയുടെ അനുമതി

ന്യൂഡൽഹി: 12 വയസ്സിനു മുകളിലുള്ളവരുടെ വാക്സിൻ യജ്ഞത്തിൽ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്സിനും ഉൾ​പ്പെടുത്താൻ സർക്കാർ സമിതിയുടെ ശിപാർശ. 12 മുതൽ 17 വരെ ​പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്സ് കുത്തിവെക്കാൻ ​ഡ്രഗ്സ് കൺട്രോളർ നേരത്തേ അനുമതി നൽകിയിരുന്നു.

സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 900 രൂപക്ക് കോവോവാക്‌സ് വാക്സിൻ നൽകുമെന്ന് കമ്പനി അറിയിച്ചു. സർക്കാറിന് നൽകുന്ന വില പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ മാർച്ച് 16 മുതലാണ് 12- 17 പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ തുടങ്ങിയത്.  

Tags:    
News Summary - covovax can also be given to teenagers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.