കോവാക്സിന്‍റെ കുട്ടികളിലെ പരീക്ഷണത്തിന് പാട്ന എയിംസിൽ തുടക്കമായി

പാട്ന: കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്‍റെ കുട്ടികളിലെ പരീക്ഷണത്തിന് തുടക്കമായി. പാട്ന ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലാണ് (പാട്ന എയിംസ്) പരീക്ഷണം ആരംഭിച്ചതെന്ന് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷിക്കുന്നത്. പാട്ന എയിംസ് കൂടാതെ ഡല്‍ഹി എയിംസ്, മെഡിട്രീന നാഗ്പൂര്‍ എന്നിവിടങ്ങളിലും വാക്സിൻ പരീക്ഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 525 പേരിലാണ് പരീക്ഷണം.

കോവിഡ് വാക്സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍റെ കോവിഡ് വിദഗ്ധസമിതി മേയ് 12ന് അനുമതി നൽകിയിരുന്നു. കോവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് അനുമതി നല്‍കിയിരുന്നത്. സെപ്റ്റംബറിന് മുമ്പ് വാക്സിന് അന്തിമ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭാരത് ബയോടെക് അധികൃതർ.

ഐ.സി.എം.ആറിന്‍റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചത്. ഇടക്കാല ഫലങ്ങളും ക്ലിനിക്കല്‍ പഠനങ്ങളും അനുസരിച്ച് കോവാക്സിന്‍ 78 ശതമാനം ഫലപ്രാപ്തി കൈവരിക്കുന്നതായി കണ്ടെത്തി. കൂടാതെ, ക്ലിനിക്കല്‍ തെളിവുകൾ കോവാക്‌സിന്‍ 100 ശതമാനം വരെ രോഗതീവ്രതയും മരണനിരക്കും കുറക്കുമെന്ന് സൂചിപ്പിക്കുന്നു.

Tags:    
News Summary - Covaxin Trials on Chidren Begins at AIIMS Patna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.