കെട്ടിടത്തിൽനിന്ന് വീണുമരിച്ച മലയാളിക്ക് കോവിഡ്

ബംഗളൂരു: കെട്ടിടത്തിൽനിന്ന് വീണുമരിച്ച മലയാളിക്ക് കോവിഡ്. കണ്ണൂര്‍ ശ്രീകണ്ഠാപുരം കൂട്ടമുഖം പുല്ലാംപ്ലാവില്‍ ഷെറിന്‍ ഫിലിപ്പിനാണ് (37) മരണശേഷം രോഗം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇതിനായി കർണാടക, കേരള സർക്കാറ​ുകളുടെ അനുമതി വാങ്ങി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ഫ്രേസർ ടൗണിലെ ഹോളി ഗോസ്​റ്റ് പാരിഷ് ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിന് മുകളിൽനിന്ന്​ ഷീറ്റ് തകർന്ന് ഷെറിൻ വീണത്. കെട്ടിട നിര്‍മാണ സ്ഥാപനം നടത്തുന്ന ഷെറിന്‍ കെട്ടിട അറ്റകുറ്റപ്പണിക്കാണ് എത്തിയത്.

Tags:    
News Summary - Covid 19 for dead keralite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.